N.S.Vijayaraj

എന്‍.എസ്‌. വിജയരാജ്‌
മലയാളഭാഷയില്‍ കഥാരചനക്കും, പ്രതിപാദനത്തിനും കോഴിക്കോടന്‍ ഭാഷയും ശൈലിയും വഴിയായി വായനക്കാരടെ ഹൃദയങ്ങളില്‍ ശാശ്വത പ്രതിഷ്‌ഠ നല്‍കിയ ദിവംഗതനായ അനുഗ്രഹീത സാഹിത്യകാരന്‍ എസ്‌. കെ. പൊറ്റക്കാടിന്റെ ചന്ദ്രകാന്തത്തിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ ശൈലിയും ഉള്‍കരുത്തും ഉള്‍കൊണ്ട്‌ ജീവിക്കുന്ന വിജയരാജ്‌, ഒരു നാടകകൃത്തും നോവലിസ്‌ററുമായി പ്രസിദ്ധീകരണങ്ങളില്‍ കൂടി പഴയതലമുറയേയും പുതിയതലമുറയേയും സമന്വയിപ്പിച്ചു വായനക്കാരുടെ ലോകത്തില്‍ എന്നും ജീവിക്കുന്ന ഒരു സംഗീതപ്രേമിയും ,ഗാനരചയിതാവും ഒരു നല്ല ചിത്രകാരനും കൂടിയാണ്‌. സൂക്ഷ്‌മനിരീക്ഷണവും ഒരിക്കലും മറക്കാനാവാത്ത ഓര്‌മ്മകളുമായിരുന്നു വിജയരാജിന്റെ കൈമുതല്‍ എന്നതില്‍ ഒരുസംശയവുമില്ല. ഒരു ചിത്രകാരന്‍ എന്നരീതിയില്‍ ഉള്ള അദ്ദേഹത്തിന്റെ പാടവം മിക്ക കഥാപാത്രസൃഷ്ടിയിലും കഥാഅവതരണത്തിലും തെളിഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌.

 

ശ്രീ എന്‍.എസ്‌. വിജയരാജിന്റെ കൃതികള്‍
  • മധുരവേദന                              നാടകം
  • നേര്‍വഴി                                ബാലനാടകങ്ങള്‍
  • വേഴാമ്പലുകള്‍                         ബാലനാടകങ്ങള്‍
  • അഭ്രപാളികള്‍                          നോവല്‍
  • അഗ്നിഹോത്രം                          നോവല്‍
  • ഹോമിയോപ്പതി                       ഗൃഹചികിത്സ ചികിത്സാഗ്രന്ഥം