ദേശപോഷിണി വാർഷിക ആഘോഷ വാർത്തകൾ

ദേശപോഷിണി പബ്ലിക് ലൈബ്രറി 85-ാം വാര്‍ഷികവും നൃത്ത സംഗീതോത്സവവും

ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ 85-ാം വാര്‍ഷികവും നൃത്ത സംഗീതോത്സവവും ഒക്ടോബര്‍ രണ്ടിന് വൈകീട്ട് നാലുമണി മുതല്‍ ദേശപോഷിണി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് എ.പി കൃഷ്ണകുമാറും, ജന.സെക്രട്ടറി പി.കെ പ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് ദേശപോഷിണി സംഗീത വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഉപകരണ സംഗീത സദസ് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് മേയര്‍ ബീന ഫിലിപ്പ് 85-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി.ദിവാകരന്‍ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ലൈബ്രറി കൗസില്‍ […]

വാർഷിക പൊതുയോഗം

വിദ്യാരംഭം 2018

ദേശപോഷിണി പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിച്ചുവരുന്ന  കലാപഠന കേന്ദ്രത്തിൽ വിവിധ വിഷയങ്ങളിലുള്ള  പരിശീലന ക്ലാസ്സുകളുടെ പുതിയ ബാച്ച്  വിജയദശമി  ദിനമായ  ഒക്ടോബര് 19 ന്  ആരംഭിക്കുന്നു .

“പഴയബന്ധം “- പുനരവതരണം

കോഴിക്കോടിന്റെയും ദേശപോഷിണിയുടേയും  അഭിമാനമായിരുന്ന  തിക്കോടിയൻ  സാഹിത്യരചനയിൽനിന്നും  നാടക  രചനയിലേക്കു  ചുവടുമാറ്റം  നടത്തിയത്  ദേശപോഷിണിയുടെ  പതിനഞ്ചാം  വാർഷികത്തിൽ  കലാസമിതി  അവതരിപ്പിച്ച മനുഷ്യസ്‌നേഹത്തിന്റെ  കഥ  പറയുന്ന  പഴയ ബന്ധം  എന്ന  നാടക  രൂപത്തിലൂടെയായിരുന്നു . നാടകം  പ്രസിദ്ധീകരിച്ചതും  ദേശപോഷിണിയായിരുന്നു . കലാസമിതിയുടെ മൂന്നാം തലമുറ , ആ  നാടകത്തിനു  ഇന്നും പ്രസക്തിയുണ്ട്  എന്ന  വിശ്വാസത്തോടെ പഴമയോടെത്തന്നെ  രംഗത്ത്  അവതരിപ്പിക്കാൻ  ശ്രമിക്കയാണ് . 2018  ആഗസ്ത്  15ന്   ബുധനാഴ്ച  വൈകുന്നേരം  6:30  ദേശപോഷിണി  കമ്മ്യൂണിറ്റി ഹാളിൽ  നാടകം  അരങ്ങേറും .ശീ ഉണ്ണികൃഷ്ണൻ […]

RRLF-Grand

ദേശപോഷിണിക്ക് രാജ റാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ (കൊൽക്കത്ത) യിൽ നിന്നും 3,22,393/= ക. യുടെ ഗ്രാന്റ് കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ മുഖാന്തിരം ലഭ്യമായി. പുസ്തകങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിനു വേണ്ടിയാണു ഈ ഗ്രാന്റ്.

Desaposhini 80th Annual General Body Meeting

80th Annual General Body Meeting of Desaposhini Public Library will be held on Sunday 29th April 2018 at Library Hall. All members are requested to attend the meeting at sharp 4 PM.

ദേശപോഷിണി ലൈബ്രറിക്കു A+ഗ്രെയിഡ് ലഭിചു

ദേശപോഷിണി പബ്ലിക് ലൈബ്രറി എ പ്ലസ് ഗ്രേഡിന് അർഹമായതിലുള്ള സന്തോഷം മുഴുവന്‍ ഗ്രന്ഥശാലാ പ്രവർത്തകരുമായും പങ്കു വെക്കുന്നു. 

കേരള ഗ്രന്ഥശാലസംഘം 70 വാർഷികാഘോഷം

കേരള ഗ്രന്ഥശാലസംഘം 70 )o  വാര്ഷികാഘോഷ ത്തോടനുബന്ധിച്ചു  വിവിധ പരിപാടികൾ  സംഘടിപ്പിക്കുന്നു. 70 വയസ്സ് പൂര്ത്തിയാക്കിയ ദേശപോഷിണി പ്രവര്ത്തകരെ ആദരിക്കുന്നു. 13.09.2015 നു വൈകീട്ട് 4 മണിക്ക് ലൈബ്രറി ഹാളിൽ വെച്ചാണ്‌ പരിപാടി. എ . ൻ . ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ, എം. വിശ്വനാഥൻ, സി. പി. രവീന്ദ്രൻ എന്നിവരെയാണ് പ്രസ്തുത പരിപാടിയിൽ ആദരിക്കുന്നത് .

രജീന്ദ്രകുമാറിനു സ്വീകരണം നൽകി

കേരള ലളിതകല  അക്കാദമിയുടെ  കാർട്ടൂണ്‍ പുരസ്കാരം  നേടിയ സി.രജീന്ദ്രകുമാറിനു ദേശപോഷിണി പബ്ലിക് ലൈബ്രറിയിൽ  സ്വീകരണം നൽകി. പ്രസിഡന്റ് എ.പി.കൃഷ്ണകുമാർ  ഉപഹാരം സമ്മാനിച്ചു. പൂനൂർ കെ.കരുണാകരൻ , ബി. ഗോപാലകൃഷ്ണൻ , വി.വി പ്രഭാകരൻ, സി.പി. പ്രജി , എ.രത്നാകരൻ , എം.ടി  സേതുമാധവൻ, വി.ആർ. ഗോപകുമാർ , പി. കെ .പ്രകാശൻ എന്നിവർ പ്രസംഗിച്ചു .