P.T.Sharada

ദേശപോഷിണി നഴ്‌സറി വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപിക. ശാരദ ടീച്ചര്‍ ഈ പ്രദേശത്തെ ഒട്ടേറെ ആളുകള്‍ക്ക്‌ അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത ഗുരുനാഥയാണ്‌. കുതിരവട്ടം യു.പി. സ്‌കൂളില്‍ നിന്ന്‌ വിരമിച്ച ശേഷമാണ്‌ ടീച്ചര്‍ ദേശപോഷിണി നഴ്‌സറിയുടെ ചുമതല ഏറ്റത്‌. ശാരദ ടീച്ചറിന്റെ നേതൃത്വത്തില്‍ അസാധാണ വിജയമാണ്‌ നെഴ്‌സറി ക്ലാസ്സുകള്‍ക്കുണ്ടായത്‌. മികച്ച അധ്യാപികയായിരുന്ന ടീച്ചറെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ പ്രിയമായിരുന്നു. കലാരംഗത്തും അസാമാന്യ കഴിവുണ്ടായിരുന്നു ടീച്ചര്‍ക്ക്‌