History- Nataka Yathra

“ഏത്‌ ഉപകരണവും കൈകാര്യം ചെയ്യുന്നയാള്‍ താന്‍ എടുത്തു പെരുമാറുന്ന വസ്‌തുവിന്റെ ശക്തിയും ദൗര്‍ലഭ്യവും വ്യാപ്‌തിയും പരമിതിയും അറിഞ്ഞിരിക്കേണ്ടതാവശ്യമുണ്ട്‌. ആ അറിവ്‌ സമര്‍ത്ഥമായ പ്രയോഗത്തിന്‌ ഒഴിച്ചുകൂടാനാകാത്ത ചട്ടുകവുമാണ്‌. ആശയവിനിമയത്തിനോ ഭാവ സംവേദത്തിനോ വേണ്ടി ഒരു മാധ്യമം കയ്യാളുമ്പോളാകട്ടെ ഈ യത്‌നം കൂടുതല്‍ ഗൗരവമുള്ളതായി പരിണമിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നാടകം എന്ന ദൃശ്യരൂപത്തിന്റെ തലത്തില്‍ ഏത്‌ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആളിനും ആ കലയുടെ സവിശേഷതകളുടെ ശക്തി പരമിതികളും അറിയാതിരിക്കുക വയ്യ.”
       പ്രഫസര്‍ ജി. ശങ്കരപ്പിള്ള 1979 ല്‍ കോറിയിട്ട അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകള്‍ 1940 മുതല്‍ ദേശപോഷിണിയുടെ നാടക ചരിത്രത്തില്‍ പ്രായോഗിക തലത്തില്‍ വിജയം വരുത്തി പ്രാവര്‍ത്ഥികമാക്കിയ അരങ്ങിന്റെ തലം കൂടിയാണ്‌.
തമിഴ്‌ സംഗീത നാടകങ്ങളും പുരാണ സംഗീത നാടകങ്ങളും അരങ്ങു തകര്‍ക്കുന്ന കാലത്താണ്‌ സാധാരണക്കാരന്റെ ചിലവ്‌ കുറഞ്ഞ വിനോദ ഉപാധി എന്ന നിലയില്‍ വയല്‍ നാടകങ്ങള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാകുന്നത്‌. ജീവിതം നാടകത്തിനുവേണ്ടി സമര്‍പ്പിച്ച നിരവധി നാടക ആശാന്‍മാരുടെ കാലവും ആ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്‌. അത്തരത്തിലുള്ള ഒരു ആശാനില്‍ നിന്നാണ്‌, കരുണാകരനാശാന്‍, മലയാള നാടക ചരിത്രത്തിന്റെ ഭആഗമായി മാറിയ ദേശപോഷിണിയുടെ നാടകചരിത്രവും ആരംഭിക്കുന്നത്‌.
ലങ്കാദഹനം മാരിച രാവണസംവാദം തുടങ്ങിയ പുരാണ സംഗീത നാടകങ്ങള്‍ അരങ്ങത്ത്‌ ആടി തിമര്‍ത്ത്‌ ശബ്‌ദം കൊണ്ടും സൗന്ദര്യം കൊണ്ടും മലബാറിനെ കീഴടക്കിയ ആശാന്‍ കരുണാകരന്‍ നായര്‍ ദേശപോഷിണിക്കുവേണ്ടി . ബി. എ. മായാവി. എന്ന ഇ.വി. കൃഷ്‌ണപിള്ളയുടെ പ്രഹസനം പഠിപ്പിച്ചുകൊണ്ട്‌ തുടങ്ങിയ യാത്ര ഇ.വിയുടെ തന്നെ പ്രണയകമ്മീഷന്‍ , പെണ്ണരശു നാട്‌ , എന്‍. പി. ചെല്ലപ്പന്‍ നായരുടെ ഇടിയും മിന്നലും , മിന്നല്‍ പ്രണയം , പി. എന്‍. ഗോപിനാഥന്‍ നായരുടെ അകവും പുറവും , ചന്ദ്രലേഖ. ഠീ യല മററലറ
1937 ലാണ്‌ ദേശപോഷിണിയുടെ തുടക്കം . 2-ാം വാര്‍ഷികത്തിന്‌ തുടങ്ങിയ നാടക പ്രവര്‍ത്തനം 8 പ്രഹസനങ്ങളിലൂടെ വളര്‍ച്ച പ്രാപിക്കുമ്പോള്‍ അരങ്ങിന്റെ സാധ്യതയുടെ ഗവേഷണപരമായ ഒരുപാട്‌ അറിവുകള്‍ സ്വയം വളര്‍ത്തിയെടുക്കുകയുണ്ടായി.
മലബാര്‍ നാടകങ്ങളില്‍ അതുവരെ അന്യമായിരുന്ന പുതുരംഗപടങ്ങള്‍ രംഗ ഉപകരണങ്ങള്‍ സംഗീത സാദ്ധ്യതകള്‍ ഇവയിലൂടെ കാണികളെ അത്ഭുതപ്പെടുത്തിയ സി.പി രാഘവന്‍, എം. പി. കുറുങ്ങാടം, സി. ദാമോദരന്‍, എ ചന്ദ്രന്‍, ഇ.എം ഭരതന്‍, വാസു, ഉണ്ണി, അച്ചു ആര്‍ട്‌സ്‌ രമേശന്‍ ഠീ യല മററലറ
1952 മുതല്‍ സാഹിത്യ സമിതിയുടെ ചര്‍ച്ചാക്ലാസുകളില്‍ നടന്ന കലാപരിപാടികള്‍ ഒട്ടനവധി കലാകാരന്‍മാരുടെ അരങ്ങേറ്റത്തിനും വളര്‍ച്ചക്കും നിദാനമായി തീര്‍ന്നു. അതില്‍ കുണ്ടനാരി അപ്പുനായര്‍ എന്ന സംവിധായകനും നടനുമായ നാടകപ്രതിഭ വേറിട്ടു നില്‍ക്കുന്നത്‌, ഹാസ്യം സംവിധാനം ചെയ്യാന്‍ അപ്പുനായരെ പോലെ വേറൊരാള്‍ ഇല്ലെന്ന വാസു പ്രദീപിന്റെ ഇന്നുള്ള ഓര്‍മ്മയാണ്‌. നെല്ലിക്കോട്‌ ഭാസ്‌കരന്‍ എന്ന പി. ഭാസ്‌കരന്‍ ഗുരുസ്ഥാനീയരായ അപ്പുനായരുമായി ചേര്‍ന്ന്‌ ഒരുപാട്‌ നാടകങ്ങള്‍ ദേശപോഷിണിയുടെ സായാഹ്നങ്ങളില്‍ തിമര്‍ത്താടി.
    അന്ന്‌ അരങ്ങുവാണ മറ്റൊരാള്‍ പതാമാത്‌ക്ഷന്‍ എന്ന പപ്പു സാക്ഷാല്‍ കുതിരവട്ടം പപ്പു, ഒരു പക്ഷേ മലയാളത്തിലെ ഇംപ്രവൈസിഡ്‌ പ്ലേ, അഥവാ ഇന്‍സിഡന്റ്‌ പ്ലേയുടെ ഉപജ്ഞാതാവി പപ്പുവും വേണുവുമാണോ,  എന്ന നാടക കളരിയിലെ പഠിതാക്കള്‍ക്ക്‌ നല്‍കുന്ന നാടക വ്യായാമത്തിന്റെ മലബാറിലെ ഉപജ്ഞാതാക്കള്‍ പപ്പുവും വേണുവും അടങ്ങുന്നവരാകാം. ഇവര്‍ അരങ്ങു തകര്‍ത്ത, രചനകള്‍ ഇല്ലാത്ത നിമിഷങ്ങളെ കൊണ്ടുണ്ടാക്കിയ നാടകങ്ങള്‍ നിരവധി തവണ അരങ്ങേറിയത്‌ ദേശപോഷിണിയിലാണ്‌. പപ്പുവിന്റെ മറ്റൊരു അപൂര്‍വ്വ നിമിഷം തിക്കോടിയന്റെ തീപ്പൊരി എന്ന നാടകത്തില്‍ മേസ്‌തിരിയായി വേഷമിട്ട വാസുപ്രദീപിന്‌ ചുരുട്ട്‌ കത്തിച്ചുകൊടുക്കുന്ന ഒരു നിമിഷത്തെ പത്തുമിനിട്ടുള്ള ചിരിയാക്കി മാറ്റിയ അപൂര്‍വ്വതയിലാണ്‌.
     1952 ല്‍ തിക്കോടിയന്റെ അദ്ധ്യക്ഷതയില്‍ രൂപം കൊണ്ട ദേശപോഷിണി കലാസമിതി ഒരു കന്നി നാടക മത്സരത്തില്‍ പങ്കെടുത്തു. 1953ല്‍ കേന്ദ്രകലാസമിതി മത്സരത്തില്‍ അവതരണത്തില്‍ ഒന്നാം സ്ഥാനവും രചനയ്‌ക്ക്‌ രണ്ടാം സ്ഥാനവും നെല്ലിക്കോട്‌ ഭാസ്‌കരന്‌ അഭിനയത്തില്‍ ഒന്നാം സ്ഥാനവും കുഞ്ഞാണ്ടിക്ക്‌ രണ്ടാം സ്ഥാനവും നേടികൊടുത്തു. പിന്നീട്‌ അവതരിപ്പിച്ച തിക്കോടിയന്റെ ജീവിതം എന്നാല്‍ ഒരു യാത്ര മലയാള നാടകത്തിന്റെ അവതരണ രീതിയെതന്നെ അസൂയാവഹമായി അത്ഭുതപ്പെടുത്തിയ ഗ്രീക്ക്‌ ഇതിഹാസ നാടകമായ ഈഡിപ്പസ്‌ എന്ന നാടകാവതരണത്തിലും അജയ്യത നേടി.2500ലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സോഫോക്ലിസ്‌ എഴുതിയ ഗ്രീക്കു നാടകം ആദ്യമായി മലയാളത്തില്‍ അരങ്ങത്ത്‌ അവതരിപ്പിച്ചത്‌ ദേശപോഷിണിയാണ്‌, 1962 ല്‍ പി.കെ മേനോന്‍ നാടക വിവര്‍ത്തനം ചെയ്‌തു.അതുവരെ ഉണ്ടായിരുന്ന അവതരണരീതിയെ `ഇഡിപ്പസ്‌ ‘ മാറ്റിമറിച്ചു. പ്രാചീന കാലത്തെ മാസ്‌മരിക വേഷവിധാനം – ആഹാര്യാഭിനയത്തിന്റെ മികവ്‌. ഉചിതമായ രംഗശില്‌പം വരച്ച്‌ സി.പി. രാഘവനും കൂട്ടരും പ്രേക്ഷകരെ ഗ്രീക്ക്‌ സംസ്‌കാരത്തിന്റെ പഴമയിലേക്ക്‌ നയിച്ചു. ശബ്‌ദഗാംഭീര്യം കൊണ്ടും ചലനമൃദുത്വംകൊണ്ടും ഒരതുല്യനടന്‍ അരങ്ങുവാണു., എം.കുഞ്ഞാണ്ടി ആംഗികാഭിനയത്തിന്റെ അതുല്യ വിന്യാസത്തിലൂടെ ബാലന്‍.കെ.നായര്‍, ഭാവാഭിനയത്തിന്റെ സൂക്ഷ്‌മതപോലും സ്വായത്വമാക്കി, വാസു പ്രദീപ്‌ പിന്നെ , മച്ചാട്ട്‌ വാസന്തി, വിലാസിനി (കുട്ട്യേടത്തി), കൃഷ്‌ണവേണി�. നാടകപൂര്‍ണ്ണതയ്‌ക്ക്‌ അരങ്ങില്‍ ജീവിച്ച അഭിനയ പ്രതിഭകള്‍.. ഈഡിപ്പസ്‌ കേരളത്തിന്റെ മുക്തകമ്‌ഠമായ അംഗീകാരമാണ്‌ നേടിയത്‌.
    തിക്കോടിയനെ നാടകകൃത്താക്കിയത്‌ ദേശപോഷിണി ചെയ്‌ത വലിയ സുകൃതം. തിക്കോടിയന്റെ നാടകങ്ങള്‍ ദേശപോഷിണിക്കുവേണ്ടി രചിക്കപ്പെട്ടവയാണ്‌.എഴുതുകയില്ലെന്ന്‌ വാശിയുമായി തിക്കോടിയനും എഴുതിക്കുമെന്ന വാശിയുമായി വായനശാല പ്രവര്‍ത്തകരും തമ്മില്‍ നടന്ന എല്ലാ സമരങ്ങളിലും ഒടുവില്‍ തിക്കോടിയനു വഴങ്ങേമ്‌ടി വന്നു. കേരളത്തിന്റെയും മലയാളത്തിന്റയും ഭാഗ്യം’ കുഞ്ഞാണ്ടിയുടെ വാക്കുകള്‍ പറയുന്ന സാക്ഷ്യം ഒരാത്മ ബന്ധത്തിന്റേതാണ്‌.

     എ.ബി. ഭാസ്‌കരന്‍ നായര്‍, സി. നാരായണന്‍ നായര്‍ , എ.പി. ബാലകൃഷ്‌ണപിള്ള, നെല്ലിക്കോട്‌ കോമളം , എ. പി. പ്രിയദത്ത, തുടങ്ങിയവര്‍ മത്സരിച്ചഭിനയിച്ച ആ നാടകയാത്രയില്‍ പലരേയും സിനിമയെന്ന മാധ്യമം സ്വന്തമാക്കി.

     ഉറൂബ്‌, കെ.ടി.മുഹമ്മദ്‌, കെ.പത്മനാഭന്‍ നായര്‍,കടവനാട്‌ കുട്ടികൃഷ്‌ണന്‍ തുടങ്ങിയവരുടെ നാടകങ്ങളും ഇക്കാലത്ത്‌ അരങ്ങേറി. പിന്നെയൊരു തലമുറ – അവതരണത്തിലും രചനയിലും പുതിയ സാധ്യതകള്‍ തേടിയവരുടെ തലമുറ വന്നു. ടി.ദാമോദരന്‍, എന്‍. എസ്‌.വിജയരാജ്‌, പി.എന്‍. ചന്ദ്രന്‍, കെ.ടി.രവി, ജയശങ്കര്‍. പൊതുവത്ത്‌, കൊല്ലംകണ്ടി പ്രഭാകരന്‍, എന്നിവരുടെ നാടകങ്ങള്‍. പുതിയ തലമുറ കൂട്ടിനും…എഴുപതുകളില്‍ ദേശപോഷിണിയുടെ മൂന്നാം തലമുറ നാടക രംഗത്തെത്തി. അവര്‍ ഈഡിപ്പസും പഴയ ബന്ധവും ബി.എ.മായാവിയും വീണ്ടും രംഗത്തെത്തിച്ചു.മത്സരരംഗത്ത്‌ സജീവമായി 1975 ല്‍ ` ഈഡിപ്പസ്‌ ‘ അവതരിപ്പിച്ച പ്രഥമ സ്ഥാനത്തു വന്നു. കലാസമിതി. കോര്‍പ്പറേഷന്‍ നാടകോത്സവത്തിലായിരുന്നു അത്‌. തലേ വര്‍ഷം ജയശങ്കര്‍ പൊതുവത്തിന്റെ ` നാടകാന്തം’ മത്സരിച്ചിരുന്നു.
തൊണ്ണൂറുകള്‍ അമേച്വര്‍ നാടകരംഗത്ത്‌ ദേശപോഷിണി കലാസമിതിയുടെ പുഷ്‌പകല കാലമാണ്‌.ചെറുതും വലുതുമായ നാടകങ്ങള്‍-കലാസമിതിക്ക്‌ വേണ്ടി മാത്രം എഴുത പ്പെട്ട കൂട്ടത്തിലുണ്ട്‌. രാമന്‍ ദൈവം, ഗതാഗതം, പരമ്പരാഗതം, സുനന്ദ, ശിശു, മദ്ധ്യധരണ്യാ ഴി, എന്നിങ്ങനെ എ. രത്‌നാകരന്‍ സംവിധാനം ചെയ്‌ത നാടകങ്ങള്‍ അവതരണത്തിനും , അഭിനയത്തിനും , സംവിധാനത്തിനും തുടരെ സമ്മാനം നേടികൊണ്ടിരിക്കുന്നു.`ശിശു’വും `മദ്ധ്യധരണ്യാഴി ‘ യും എഴുതിയ ജോയി മാത്യു നാടക രചനയ്‌ക്കും സമ്മാനം നേടി.

1996 ല്‍ സംഗീത നാടക അക്കാദമി ഉത്തരമേഖലാ നാടകോത്സവത്തില്‍ കലാസമിതിയുടെ നാടകം ` റോസ്‌ മേരി പറയാനിരുന്നത്‌. (രചന. സതീഷ്‌ കെ. സതീഷ്‌, സംവിധാനം- രത്‌നാകരന്‍) പ്രഥമസ്ഥാനത്തു വന്നു. ഈ നാടകം വിവിധ മത്സരങ്ങളിലും വേദികളിലും അവതരിപ്പിക്കുകയുണ്ടായി. 1998 ല്‍ ദേശീയ നാടകോത്സവത്തില്‍ `റോസ്‌മേരി പറയാനിരുന്നത്‌ ‘ രത്‌നാകരന്‌ നേടികൊടുത്തു
1998 ല്‍ സ്‌ത്രീ നാടകപണിപ്പുരയുടെ ഭാഗമായി ദേശീയ നാടകോത്സവത്തില്‍ റോസ്‌മേരി പറയാനിരുന്നതും, കളിച്ചു എന്നതും കലാസമിതിയുടെ നാടകയാത്രയില്‍ മറ്റൊരു തൂവലാണ്‌. സതീഷ്‌ കെ സതീഷ്‌ എന്ന യുവനാടകകൃത്തിന്റെ നാടകത്തിലൂടെ ഈഡിപ്പസിനുശേഷമുള്ള മറ്റൊരു ചരിത്ര വിജയമായിരുന്നു.


സുപ്രസിദ്ധ സംവിധായകനും സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ അദ്ധ്യാപകനുമായ നരിപ്പറ്റ രാജു സംവിധാനം ചെയ്‌ത ` ഷെത്‌്‌സ്വാനിലെ നല്ല സ്‌ത്രീ’ (ബ്രഹ്‌ത്‌) കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുകയുണ്ടായി.
2003, 2004 വര്‍ഷങ്ങളില്‍ ശിവാനന്ദന്‍ ആലിയോട്ടിന്റെ ` ആനന്ദ ഭവനം’ ( സംവിധാനം വിജയന്‍ കാരന്തൂര്‍), സുലൈമാന്‍ കക്കോടിയുടെ `രണ്ടാം ജന്‍മം’ ( സംവിധാനം ജയപ്രകാശ്‌ കാര്യാല്‍) എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. 2005 – ല്‍ എന്‍. ശശീധരന്റെ ` ഏകാന്തത ‘ ടൗണ്‍ ഹാളില്‍ അവതരിപ്പിച്ചു.
ഇത്‌ അപൂര്‍ണ്ണമാണ്‌. കലാ യാത്രയുടെ നീണ്ട പതിറ്റാണ്ടുകളിലൂടെ കടന്നുപോയ എല്ലാ നാടകങ്ങളും നാടക പ്രവര്‍ത്തകരും ഇതിലില്ല. കാരണം ഇത്‌ ചരിത്രമല്ല, ചരിത്രത്തിലെ ചില നിമിഷങ്ങള്‍