“പഴയബന്ധം “- പുനരവതരണം

കോഴിക്കോടിന്റെയും ദേശപോഷിണിയുടേയും  അഭിമാനമായിരുന്ന  തിക്കോടിയൻ  സാഹിത്യരചനയിൽനിന്നും  നാടക  രചനയിലേക്കു  ചുവടുമാറ്റം  നടത്തിയത്  ദേശപോഷിണിയുടെ  പതിനഞ്ചാം  വാർഷികത്തിൽ  കലാസമിതി  അവതരിപ്പിച്ച മനുഷ്യസ്‌നേഹത്തിന്റെ  കഥ  പറയുന്ന  പഴയ ബന്ധം  എന്ന  നാടക  രൂപത്തിലൂടെയായിരുന്നു . നാടകം  പ്രസിദ്ധീകരിച്ചതും  ദേശപോഷിണിയായിരുന്നു .

കലാസമിതിയുടെ മൂന്നാം തലമുറ , ആ  നാടകത്തിനു  ഇന്നും പ്രസക്തിയുണ്ട്  എന്ന  വിശ്വാസത്തോടെ പഴമയോടെത്തന്നെ  രംഗത്ത്  അവതരിപ്പിക്കാൻ  ശ്രമിക്കയാണ് . 2018  ആഗസ്ത്  15ന്   ബുധനാഴ്ച  വൈകുന്നേരം  6:30  ദേശപോഷിണി  കമ്മ്യൂണിറ്റി ഹാളിൽ  നാടകം  അരങ്ങേറും .ശീ ഉണ്ണികൃഷ്ണൻ ആണ്  നാടകം  സംവിധാനം  ചെയ്യുന്നത് . ശ്രീമതി  സീമ ഹരിദാസ് ,ജൈനാധ്  ടി .എ , കൊമ്മേരി  സുകുമാരൻ ,സുനിൽ  കെ .സി, അഖിൽ , എൻ .എം .സചിത് , ടി .മഹേഷ് , സുജയ് കെ .ജെ  എന്നിവരാണ് അരങ്ങത്തു 

                                       പഴയബന്ധം 

രചന : തിക്കോടിയൻ 
സംവിധാനം : ഉണ്ണി  ദേശപോഷിണി 
അവതരണം :- ദേശപോഷിണി  കലാസമിതി 
(Comments are closed)