മഴക്കാലവും ആരോഗ്യരക്ഷയും (ബോധവല്‍കരണ ക്ലാസ്സ്‌)

Kuthiravattom (29-07-12 Sunday 4pm) :-

ദേശപോഷിണി ഏരിയ റസിഡന്റ്‌സ്‌ അസോസിയേഷനും ദേശപോഷിണി ലൈബ്രറി വനിതാ വേദിയും സംയുക്തമായി മഴക്കാലവും ആരോഗ്യരക്ഷയും എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സ്‌ നടത്തി.ഡേ.രോഷന്‍ ബിജിലി(ഇന്ത്യാവിഷന്‍ ചാനലിലെ ആരോഗ്യവിചാരം പരിപാടിയുടെ നിര്‍മ്മിതാവ്‌) ക്ലാസ്സെടുത്തു.പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഈ ഋതുഭേതം മനുഷ്യന്‌ ഹാനികരമാവുന്നത്‌ എന്തുകൊണ്ട്‌, ആരോഗ്യ സംരക്ഷണത്തില്‍ ഈ സമയത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,നമ്മുടെ പരിസരവും ജീവതചര്യയും രോഗങ്ങള്‍ പടരുന്നതിന്‌ എത്രമാത്രം അനുകൂലമാണ്‌ , തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച്‌ വിശധമായി പ്രതിപാദിച്ചു.ദേശപോഷിണി പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്‌ ്‌ എ.പി. കൃഷ്‌ണകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എ.പി.സായിനാരായണന്‍,പി.കെ.പ്രകാശന്‍,കെ.ഇ.ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

(Comments are closed)