റസിഡന്‍സ്‌ അസോസിയേഷന്‍ സംഗമം

ദേശപോഷിണി വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ജനവരി 4ന്‌ റസിഡന്‌റസ്‌ അസോസിയേഷനുകളുടെ കലാസംഗമം നടത്തി. പരിപാടിയില്‍ എ.പി കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്‌ മേയര്‍ പ്ര. പ്രേമജം പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി. ബി. മുരളീബാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പൂനൂര്‍ കരുണാകരന്‍ സ്വാഗതവും ടി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ അസോസിയേഷനുകള്‍ നയനാനന്ദകരമായ വിവിധ പരിപാടികള്‌ അവതരിപ്പിച്ചു.തുടര്‍ന്ന്‌ ദേശപോഷിണിയുടെ കലാസമിതി, എ. രത്‌നാകരന്‍ സംവിധാനം നിര്‍വ്വഹിച്ച അഹം ബ്രഹ്മാസ്‌മി എന്ന ഹാസ്യ നാടകം അവതരിപ്പിച്ചു.

(Comments are closed)