സമാപനസമ്മേളനം

ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ (പ്ലാറ്റിനം) സമാപനസമ്മേളനം .കെ. രാഘവന്‍ എം.പി  ഉദ്ഘാടനംചെയ്തു. നവമാധ്യമങ്ങളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സാംസ്‌കാരിക-സാഹിത്യരംഗത്ത് പ്രധാന ഘടകമായിട്ടുണ്ടെന്ന് എം.കെ. രാഘവന്‍ എം.പി. അഭിപ്രായപ്പെട്ടു.വായനശാലകള്‍ പ്രദേശത്തിന്റെ ചരിത്രമാണെന്നും അവ തലമുറകളുടെ മനസ്സിനെ ആവേശിച്ച പ്രസ്ഥാനമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കോളനിവാഴ്ചയുണ്ടായ രാജ്യങ്ങളില്‍ മാതൃഭാഷയ്ക്ക് അവഗണന ഉണ്ടാകുന്നതായും മാതൃഭാഷയ്ക്ക് വൈകാരികതലങ്ങളെയും ബോധമണ്ഡലങ്ങളെയും സ്വാധീനിക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈബ്രറിയുടെ പുതിയ വെബ്‌സൈറ്റും എം.പി. ഉദ്ഘാടനം ചെയ്തു.. ജില്ലാ ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ എം.ആര്‍. രാഘവവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. എ.പി. കൃഷ്ണകുമാര്‍, എം.പി. രമേശ് എന്നിവര്‍  ചടങ്ങില്‍  സംസാരിച്ചു. പി.കെ. പ്രകാശന്‍ സ്വാഗതവും എ.രത്‌നകുമാര്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിന് ശേഷം നിര്‍മലിന്റെയും ഹരീഷിന്റെയും മിമിക്‌സും സായ്ബാലനും സംഘവും നയിച്ച സെവന്‍ മെലോസ് ഗാനമേളയും നടന്നു..

(Comments are closed)