ദേശപോഷിണി പബ്ലിക് ലൈബ്രറി ഫാദേർസ് ഡേ ചിത്രരചന മത്സരം 2023

ദേശപോഷിണി പബ്ലിക് ലൈബ്രറി ഫാദേർസ് ഡേ ചിത്രരചന മത്സരം 2023 രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോം ലഭിക്കാൻ ദേശപോഷിണി ബാലവേദി ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LxADY3HuZMb3ZYXAgL1x0L

പ്രതിഭാ സംഗമം

‘ഫാദേർസ് ഡേ” യോടനുബന്ധിച്ചു ദേശപോഷിണി ബാലവേദി സംഘടിപ്പിച്ച ജില്ലാ തല ചിത്രരചനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭ സംഗമവും നടത്തി. പ്രതിഭാസംഗമം കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ ഉദ്‌ഘാടനം ചെയ്തു.  ദേശപോഷിണി ലൈബ്രറി പ്രസിഡന്റ് എ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  കവി പൂനൂർ കെ. കരുണാകരൻ, എം.ടി. സേതുമാധവൻ, പി.കെ. പ്രകാശൻ, വി.ആർ. ഗോപകുമാർ, പി.കെ. ബിജേഷ്,കലാമണ്ഡലം അനില എന്നിവർ സംസാരിച്ചു.  ബാലവേദി സെക്രട്ടറി സി.പി. പ്രജി സ്വാഗതവും ടി. സുജീഷ്ബാബു നന്ദിയും പറഞ്ഞു.

ചിത്രരചനാ മൽസരം -2022

വിമുക്തി – ലഹരി വിരുദ്ധ സദസ്സ്

ലൈബ്രറി പ്രവർത്തിക്കാൻ തുടങ്ങി

Covid  മാനദണ്ഡങ്ങൾ  പാലിച്ചു  പുസ്തക വിതരണം  പുനരാരംഭിച്ചിരിക്കുന്നു. ശനി  ഞായർ  ദിവസങ്ങൾ അവധി  ആയിരിക്കും .

പത്രവിഭാഗം അടച്ചിരിക്കുന്നു

കോവിഡ് – 19 വ്യാപനത്തെ തുടർന്ന്  വായനാമുറിയിലെ പത്രവിഭാഗം  ഒരു  അറിയിപ്പ്  ഉണ്ടാവുന്നതുവരെ  അടച്ചിരിക്കുന്നു.

പുസ്തക സ്റ്റോക്കെടുപ്പു

  ഗ്രന്ഥശാല പുസ്തക സ്റ്റോക്കെടുപ്പു പ്രമാണിച്ചു 18.10.2020  മുതൽ 25.10.2020 വരെ അംഗങ്ങൾക്ക് പുസ്തകവിതരണം ഉണ്ടായിരിക്കുന്നതല്ല.

ഗ്രന്ഥശാല പ്രവർത്തന ക്രമീകരണം

കോവിഡ്-19 പ്രതിരോധ പ്രവർത്തന പശ്ചാത്തലത്തിൽ ഗ്രന്ഥശാല പുസ്തകവിതരണ സമയം പുനഃ:ക്രമീകരിച്ചിരിക്കുന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയായിരിക്കും പുസ്തകവിതരണം. സർക്കാർ ഉത്തരവ് പ്രകാരം റീഡിങ് റൂം അടച്ചിടുന്നതാണ്. ബാലകാലമന്ദിരം കെട്ടിടത്തിലെ book circulation വിഭാഗത്തിൽ വെച്ചാണ് പുസ്തകവിതരണം. പ്രായമായവർക്കും ഗ്രന്ഥശാലയിലെത്താൻ ബുദ്ധിമുട്ടുള്ളവർക്കും രേഖാമൂലം ഉത്തരവാദപ്പെടുത്തി അയക്കുന്നവർ മുഖേന പുസ്തകം വിട്ടു നൽകുന്നതാണ്.

എം. പി. രമേശിന് സ്വീകരണം

സ്റ്റാർ ഓഫ് ഏഷ്യ അവാർഡ് ലഭിച്ച ദേശപോഷിണി രക്ഷാധികാരി എം.പി. രമേശിന് 22.12.2019 നു ലൈബ്രറിയിൽ സ്വീകരണം നൽകുന്നു. സമയം വൈകു: 5 മണി

അലങ്കാര പുഷ്പങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ പരിശീലനം നല്കുന്നു.

ദേശപോഷിണി പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി അലങ്കാര പുഷ്പങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ പരിശീലനം നല്കുന്നു. തീയതി: 10.04.2019 ബുധൻ സമയം: രാവിലെ 10 മണി മുതൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ:8075299447 9142900350