കേരള സംഗീതനാടക അക്കാദമി നാടക സംവിധായകനുള്ള പുരസ്‌കാരം നേടിയ എ. രത്നാകരനെ ദേശപോഷിണി പബ്ലിക്ക് ലൈ ബ്രറി ആദരിച്ചു

കേരള സംഗീതനാടക അക്കാദമി നാടക സംവിധായകനുള്ള പുരസ്‌കാരം നേടിയ എ. രത്നാകരനെ ദേശപോഷിണി പബ്ലിക്ക് ലൈബ്രറി ആദരിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നാടകകൃത്തും, സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പ ണം നടത്തുകയും ചെയ്തു‌. ലൈബ്രറി പ്രസിഡൻ്റ് യതി കാവിൽ അധ്യക്ഷനായി.

തന്റെ നാടകയാത്ര ആരംഭിച്ചത്ദേശപോഷിണിയിലൂടെ ആണെന്നും ഈ പുരസ്‌കാരം ദേശപോഷിണിക്ക് സമർപ്പിക്കുന്നു എന്നും തൻ്റെ മറുപടി പ്രസംഗത്തിൽ രത്നാകരൻ അറിയിച്ചു. ടി.പി. പ്രശാന്ത്, സ തിഷ് കെ. സതീഷ്, എ.കെ. ര മേശ്, വി.സുരേഷ് ബാബു, നടി അജിത നമ്പ്യാർ, വിജയൻ കാരന്തൂര്, ജ്യോതി കുമാർ, വേണു പറമ്പത്ത്, എൻ. പ്രഭാകരൻ, സന്തോഷ് കുമാർ, ടി.കെ. ജോഷി സംസാരിച്ചു.

(Comments are closed)