Awards-Drama

നാടകങ്ങള്‍, പുരസ്‌കാരങ്ങള്‍ ദേശപോഷിണി കലാസമിതിയുടെ ജൈത്രയാത്രകള്‍

* 1953- കേന്ദ്ര കലാസമിതി നാടക മത്സരം – നാടകം : ജീവിതം (തിക്കോടിയന്‍) അവതരണം :
1 ാം സ്ഥാനം, രചന : രണ്ടാം സ്ഥാനം മികച്ച നടി : സി. ലക്ഷ്‌മീ ദേവി, മികച്ച നടന്‍ : പി. ഭാസ്‌കരന്‍, മികച്ച രണ്ടാമത്തെ നടന്‍ : എം. കുഞ്ഞാണ്ടി.

* 1956 – കേന്ദ്ര കലാസമിതി നാടക മത്സരം – നാടകം : തീ കൊണ്ട്‌ കളിക്കരുത്‌ ( ഉറൂബ്‌ ) രചന : രണ്ടാം സ്ഥാനം മികച്ച നടന്‍ : എം കുഞ്ഞാണ്ടി. മികച്ച ബാലനടി : കുമാരി വത്സല. മികച്ച ബാലനടന്‍ : മാസ്റ്റര്‍ സി.കെ. ബാലകൃഷ്‌ണന്‍.
* 1959 – അഖില കേരള 5 ാം നാടകോത്സവം, നാടകം : നൈറ്റ്‌ ട്രെയിന്‍ (കെ.ടി. മുഹമ്മദ്‌) അവതരണം ഒന്നാം സ്ഥാനം രചന : രണ്ടാം സ്ഥാനം.
* 1962 – സംസ്ഥാന നാടകോത്സവം , കോട്ടയം – നാടകം ഈഡിപ്പസ്‌ ( സോഫോക്ലിസ്‌) മികച്ച നടന്‍ : കുഞ്ഞാണ്ടി. അണിയറ ശില്‌പി : ാള.വള.ഷലകയ്‌റപ, പിന്നണി സംഗീതം : കെ.സുകുമാരന്‍.
* 1974 – കോര്‍പ്പറേഷന്‍ എക്‌സിബിഷന്‍ നാടക മത്സരം – നാടകം : നാടകാന്തം (ജനശങ്കര്‌ പൊതുവത്ത്‌) മികച്ച സഹനടന്‍ : ഇ.കൃഷ്‌ണന്‍കുട്ടി,
* 1975-കല നാടക മത്സരം – നാടകം : ഈഡിപ്പസ്‌ (സോഫോക്ലിസ്‌) അവതരണം : ഒന്നാം സ്ഥാനം .
* 1982 – കോര്‍പ്പറേഷന്‍ എക്‌സിബിഷന്‍ നാടക മത്സരം – നാടകം : കൊച്ചുരാമന്‍ ( എ.പി. ജയപ്രകാശ്‌) മികച്ച നടി സുശീല, മികച്ച രണ്ടാമത്തെ നടന്‍ : വി. ബാലചന്ദ്രന്‍.
* 1991 – എസ്‌.കെ സ്‌മാരക നാടക മത്സരം – നാടകം രാമന്‍ ദൈവം( കെ.പി. എസ്‌. പയ്യെനെടം) അവതരണം രണ്ടാം സ്ഥാനം മികച്ച നടന്‍: ആര്‍ അനൂപ്‌ കുമാര്‍.
കേരളോത്സവം-നാടകം : ഗതാഗതം പരമ്പരാഗതം (ജയപ്രകാശ്‌ കുളൂര്‍) അവതരണം : 1 -ാം സ്ഥാനം.
* 1992 – ദീപ്‌തി കള്‍ച്ചറല്‍ സെന്റര്‍ അഖില കേരള നാടക മത്സരം – നാടകം : ഗതാഗതം പരമ്പരാഗതം, അവതരണം: ~ഒന്നാം സ്ഥാനം, മികച്ച നടന്‍ : സി.കെ. ഗിരീഷ്‌ കുമാര്‍ സംവിധാനം : രണ്ടാം സ്ഥാനം : എ . രത്‌നാകരന്‍.
* 1992 – രംഗവേദി പയ്യന്നൂര്‍ നാടകമത്സരം – നാടകം : രാമന്‍ ദൈവം, മികച്ച അവതരണം ; മികച്ച നടി : പ്രമീള.
അീ േപേരാമ്പ്ര, ഉത്തരമേഖല നാടക മത്സരം- ശിശു (ജോയ്‌ മാത്യു) മികച്ച അവതരണം.
* 1993- തൃക്കരിപ്പൂര്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി നാടകോത്സവം – നാടകം: ശിശു, മികച്ച നടി സീമ ഹരിദാസ്‌.
* 1994 – കൂറ്റനാട്‌ റിഥം നാടകോത്സവം – നാടകം : ശിശു, മികച്ച അവതരണം, മികച്ച നടി : സീമ ഹരിദാസ്‌,
വള്ളിക്കുന്ന്‌ നാടകോത്സവം – നാടകം : ശിശു, മികച്ച അവതരണം , മികച്ച നടി: സീമ ഹരിദാസ്‌,
* 1996 – സംഗീത നാടക അക്കാദമി ഉത്തരമേഖലാ നാടകോത്സവം, പയ്യോളി – നാടകം : റോസ്‌മേരി പറയാനിരുന്നത്‌ (സതീഷ്‌ കെ.സതീഷ്‌ ) അവതരണം : ഒന്നാം സ്ഥാനം.
* 1997- സംഗീത നാടക അക്കാദമി സംസ്ഥാന നാടകമത്സരം , തളിപ്പറമ്പ്‌ – നാടകം: റോസ്‌ മേരി പറയാനിരുന്നത്‌ . അവതരണം രണ്ടാം സ്ഥാനം, രചന ; സതീഷ്‌ കെ. സതീഷ്‌ മികച്ച നടി: സി.കെ രേവതി.
* 1998-ദേശീയനാടകോത്സവം – കേരളത്തെ പ്രതിനിധീകരിച്ചു. നാടകം : റോസ്‌മേരി പറയാനിരുന്നത്‌, മികച്ച സംവിധായകന്‍ : എ. രത്‌നാകരന്‍.