Prominent Personalities
Drama
Library&Reading Room
Desaposhini Public Library- Calicut
Just another WordPress site
പുരസ്‌കാരങ്ങള്‍ : അംഗീകാരങ്ങള്‍
കേരളത്തിലെ ഗ്രന്ഥശാലകളുടെ മുന്നില്‍ തന്നെയാണ് വളരെ കാലമായിട്ട് ദേശപോഷിണി. പുസ്‌തക ശേഖരത്തിന്റെ കാര്യത്തിലും ഈ ഗ്രന്ഥാലയം തനതായ മുന്നേറ്റമാണ് നടത്തിയത്. ഗ്രന്ഥാലയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അംഗീകാരങ്ങള്‍ ദേശപോഷിണിയെ തേടി വന്നിട്ടുണ്ട്.
* 1966 – കോഴിക്കോട് നഗരസഭ ശതാബ്‌ദി ആഘോഷകമ്മറ്റി കോഴിക്കോട്ടെ ഏറ്റവും മികച്ച ലൈബ്രറിയായി ദേശപോഷിണിയെ തെരഞ്ഞെടുത്തു.
* 1972 – അന്താരാഷ്‌ട്ര പുസ്‌തക വര്‍ഷത്തോടനുബന്ധിച്ച് ഗ്രന്ഥശാലാ സംഘവും
നാഷണല്‍ ബുക്ക് ട്രസ്റ്ററും കൂടി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍.. ആശാന്‍ പുസ്‌തകങ്ങള്‍…പ്രദര്‍ശിപ്പിച്ച് ദേശപോഷിണി സമ്മാനം നേടി.
* 1973 – കേരള ശാസ്‌ത്ര സാഹിത്യ പരിഷത്…വാര്‍ഷികത്തില്‍ ശാസ്‌ത്ര പുസ്‌തക ങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദേശപോഷിണി സമ്മാനം നേടി.
* 1973 – കേരള ഗ്രന്ഥകാലാ സംഘം സംസ്ഥാനത്തെ ഏറ്റവും നല്ല ലൈബ്രറിക്ക് നല്‍കാനായി ആദ്യമായി ഏര്‍പ്പെടുത്തിയ റോളിംഗ് ട്രോഫി ദേശപോഷിണി നേടി.
* 1995- 96 -ലെ സമാധാനം പരമേശ്വരന്‍ അവാര്‍ഡ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മികച്ച സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന വായനശാലയ്‌ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
* 2005-2004- ലെ സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഇ.എം.എസ് പുരസ്‌കാരം.