Kozhikode’s own Vasu Pradeep

Eminent film and drama actor-playwright-director Vasu Pradeep was among the youthful artists who gathered at Desaposhini during evenings for cultural discussions and activities. Desaposhini’s power was the selfless artistic group which comprised great artists like Pradeep. His role in Theepori,(drama by Thikkodiyan) was his one of the  masterpiece in his credit

വാസുപ്രദീപ്

മലയാള നാടകത്തിന്റെ അമരത്തിരുന്ന് എല്ലാ രംഗങ്ങളിലും പരീക്ഷണം നടത്തിയ ഒരു പക്ഷെ ആദ്യത്തെ നാടകകൃത്തും അഭിനേതാവും സംവിധായകനുമാണ് വാസുപ്രദീ പ്. സെറ്റുകൾ നാടകത്തിൽ നിറഞ്ഞു നിന്നിരു ന്ന പഴയകാലത്ത് ഒരു കർട്ടൺ മാത്രം ഉപയോഗിച്ച് പരീക്ഷണം. സംഭാഷണങ്ങൾ രചനയും അരങ്ങും കൈയടക്കിയപ്പോൾ സംഭാഷണം തീരെയില്ലാത്ത ‘ബുദ്ധി’ എന്ന 110 മിനുട്ട് നാടകം. നിഴലും വെളിച്ചവു ഉപയോഗിച്ച് വർത്തമാനകാലത്തെയും ഭൂതകാലത്തെയും വേർതിരി ച്ചവതരിപ്പിച്ച ‘നിഴലും വെളിച്ചവും’ എന്ന നാടകം. സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ വിന്റർ വിശ്വനാഥിനെ ഉപയോഗിച്ച് നടത്തിയ സംഗീത പരീക്ഷണം.

ചെറിയ വേഷപ്പകർച്ചയിലൂടെ ഒരാൾ തന്നെ നിരവധി വേഷങ്ങളിൽ വന്നു നിറയുന്ന ‘അഭിമതം’ എന്ന നാടക രംഗാവതരണം. നാടകം അവസാനിച്ചു എന്നു തോന്നുന്നിടത്തു കഥാപാത്രം സ്വന്തം ജീവിതം തന്നെ തുറന്നുകാട്ടി നാടക ത്തെ മാറ്റിമറിച്ച രചനാ പരീക്ഷണം. ഇങ്ങനെ 1950 കളിൽ നാടക രംഗത്ത് പരീക്ഷണം നടത്തിയ മറ്റാരെയും കാണില്ല. നിരവധി അംഗീകാര ങ്ങളും വാസുപ്രദീപിനെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്‌കാരങ്ങൾ, സംസ്ഥാന നാടക മത്സരങ്ങളിൽ മികച്ച അഭിനേതാവ്, വിക്രമൻനായർ ട്രോഫി, തു ഞ്ചൻ സ്മ‌ാരക അവാർഡ്, പുഷ്‌പശ്രീ അവാർഡ്, സമഗ്രസംഭാവനക്ക് സംഗീത നാടക അക്കാദമി പുരസ്ക‌ാരം, പിന്നെ മികച്ച ഫോണ്ട് രൂപക ല്പനക്കുള്ള ‘അക്ഷരശ്രീ’ അവാർഡും. തൃപ്പൂണിത്തുറയിലെ ജോസ് തോമസ് പെർഫോമിങ്ങ് ആർട്സ് സെൻ്റർ നൽകുന്ന ഒരു ലക്ഷം രൂപ യുടെ തിയേറ്റർ പേഴ്‌സണൽ അവാർഡിന് 2008 -2009 ൽ അർഹനായതും വാസുപ്രദീപാണ്.

ദേശപോഷിണിയുടെ നിരവധി നാടകങ്ങ ളിൽ അഭിനയിച്ച വാസുപ്രദീപിൻ്റെ വേഷങ്ങൾ എന്നും ഓർക്കുന്നതാണ്. രാജു കൂർക്കംചേരിയുടെ ‘പ്രേതലോക’ത്തി ലെ ഡോക്‌ടർ, തിക്കോടിയൻ്റെ ‘തീപ്പൊരി’യിലെ റോഡ് മേസ്ത‌ിരി. ‘ഈഡിപ്പസി’ലെ തൈറേഷ്യസ് തുടങ്ങിയവ നാടക ചരിത്രത്തിൻ്റെ ഭാഗമാണ്. ദേശപോഷിണി പ്രസിദ്ധീകരിച്ച രണ്ടു സോവനീറുകളുടെയും (രജതജൂബിലി സോവനീർ, സുവർണ്ണ ജൂബിലി സോവനീർ) കവർ ചി ത്രം വരച്ചത് ചിത്രകാരനായ വാസു പ്രദീപായിരുന്നു. നിരവധി സിനിമകളിലും വാസുപ്രദീപ് അഭിനയിച്ചിരുന്നു.

മലബാറിൽ നൃത്തസംഗീതനാടകങ്ങളുടെ സംസ്‌കാരത്തിൽ നി ന്ന് സാമൂഹ്യ നാടകങ്ങളിലേക്കുള്ള ചരിത്ര മാറ്റത്തിന് വഴി തെളിയിച്ച ദേശപോഷിണിയുടെ നാടകചരിത്രത്തിൻ്റെ അനിഷേധ്യഭാഗമാണ് വാസുപ്രദീപ്