A.P. Balakrishna Pillai

ദേശപോഷിണിയുടെ വ രും കാലങ്ങളിലേക്കുള്ള ആവശ്യങ്ങൾ മുന്നിൽക ണ്ട് ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപ പ്പെടുത്തിയ പ്രസിഡണ്ടായിരുന്നു എ.പി. ബാലകൃ ഷ്ണപിള്ള എന്ന ബാലേ ട്ടൻ. ബാലസംഘം മുതൽ ഗ്രന്ഥശാലാസംഘത്തിൻ്റെ നേതൃസ്ഥാനം വരെ വ്യാപിച്ചിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്‌ഡലം. പി. ചോയിക്കുട്ടി പ്രസിഡണ്ട് സ്ഥാ നം ഒഴിഞ്ഞതിനെത്തുടർന്ന് 1962 ലാണ് എ.പി.ബാലകൃഷ്ണപിള്ള പ്രസിഡണ്ടാവുന്നത്. 1955 ൽ രൂപീകരിച്ച ബാല സംഘത്തിന്റെ കൺവീനർ ബാലേട്ടനായിരുന്നു. 5 വർഷകാലത്തിനിടയിൽ ബാലസംഘം കേരളത്തിലെ അറിയപ്പെടുന്ന ബാലസംഘടനാ യായി വളർന്നിരുന്നു. എല്ലാ ഞായറാഴ്‌ചകളിലുമുള്ള ബാലസമ്മേളനങ്ങൾ. നാടകാവതരണങ്ങൾ, ആകാശവാണി പരിപാടികൾ. കേന്ദ്രക ലാസമിതി 1959 ൽ നടത്തിയ അഞ്ചാം നാടകോത്സവത്തിൽ ദേശപോഷിണിയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിച്ചത് ബാലസംഘമാ യിരുന്നു. എം.ആർ. രാഘവവാരിയരുടെ “വെളിച്ചമില്ലാത്ത ലോക”ത്തിന് ഏറ്റവും നല്ല നടനും നടിക്കുമുള്ള സമ്മാനങ്ങൾ നേടി. ഇതിനെല്ലാം നേതൃത്വം നൽകിയത് കുട്ടികളുടെ ബാലേട്ടനും.

എ.പി. ബാലകൃഷ്‌ണപിള്ള പ്രസിഡണ്ട് പദത്തിലിരിക്കുമ്പോഴാ ണ് മൈലാമ്പാടിയിൽ കമ്മ്യൂണിറ്റി ഹാളിനുവേണ്ടിയുള്ള സ്ഥലം വാ ങ്ങിയത്. 1964 ൽ രജതജൂബിലി ആഘോഷിച്ചതും ബാലകൃഷ്ണപി ള്ളയുടെ നേതൃത്വത്തിൽ. നാടകങ്ങളിൽ വേഷമണിയാനും അദ്ദേഹം തയ്യാറായി.

ഏത് വേദിയിലും ദേശപോഷിണിയെക്കുറിച്ച് പറയാനും ദേശപോഷിണിക്ക് വേണ്ടി ധനശേഖരണത്തിന് ആളുകളെ കാണുന്ന തിനും അസാധാരണ നേതൃപാടവം ബാലേട്ടനുണ്ടായിരുന്നു. ദേശ പോഷിണിയുടെ വളർച്ചയുടെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു അദ്ദേഹം പ്രസിഡണ്ടായുള്ള കാലം. എ.പി. ബാലകൃഷ്‌ണപിള്ള ഒരു നല്ല പ്രാസംഗികനും സാമൂഹ്യപ്രവർത്തകനും നടനും പഞ്ചായത്ത് അംഗവും കൗൺസിലറുമായിരുന്നു. ഒരു വ്യാപാരി എന്ന നിലയിലു ള്ള അദ്ദേഹത്തിൻ്റെ ബന്ധങ്ങളും ദേശപോഷിണിയുടെ വളർച്ചക്ക് പ്ര യോജനപ്പെടുത്തിയിട്ടുണ്ട്.

ദേശപോഷിണി ബാലകലാമന്ദിരം അദ്ദേഹത്തിൻ്റെ സ്വപ്രയത്ന മാണെന്ന് പറയാം. കെട്ടിടം പൂർത്തിയാക്കാൻ പിരിവിനോ വായനശാ ലാ ഫണ്ടിനോ വേണ്ടി കാത്തിരുന്നില്ല. സ്വന്തം കൈയിൽ നിന്നു ചില വഴിച്ചതിന്റെ കണക്കുകൾ പോലും അദ്ദേഹം ആരെയും അറിയിച്ചിരു ന്നില്ല. ഭാവിയിൽ വായനശാല മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒ രു വരുമാന സ്രോതസ്സിനായി കമ്മ്യൂണിറ്റി ഹാൾ എത്രയും വേഗം പൂർ ത്തിയാക്കാൻ ആഗ്രഹിച്ചു. ബാലകലാമന്ദിരം ഉദ്ഘാടനദിവസം ത ന്നെ കമ്മ്യൂണിറ്റി ഹാൾ ശിലാസ്ഥാപനവും നടത്തി. കമ്മ്യൂണിറ്റി ഹാൾ എന്ന സ്വ‌പ്നം പൂർത്തിയാവും മുമ്പേ അദ്ദേഹം വിട്ടുപിരിഞ്ഞു എങ്കിലും അദ്ദേഹത്തിൻ്റെ കൂടി അനുഗ്രഹത്തോടെ അദ്ദേഹത്തിന് സ് മാരകമായി കമ്മ്യൂണിറ്റി ഹാൾ ഏറെ വൈകാതെ നിലവിൽ വന്നു.

ജീവിത രേഖ

ജനനം: 1915 -May0 5

പ്രവർത്തനമേഖല : സാമൂഹ്യപ്രവർത്തകൻ, നടൻ, പഞ്ചായത്ത് അംഗം, കൗൺസിലർ, വ്യാപാര സംഘടന.

തൊഴിൽ:ആഭരണവ്യാപാരം

നിര്യാണം :1982 ഡിസംബർ 22