P.K.Kunjiraman

പി. കെ. കുഞ്ഞിരാമൻ
വായനശാലാ സ്ഥാപക കമ്മറ്റിയുടെ പ്രസിഡണ്ട്. വായനശാല നിലവിൽ വ ന്ന 1937 മുതൽ 1945 വരെ പ്രസിഡണ്ട്. ഒരു മാതൃക പോലും നോക്കി കാണാ നില്ലാതെ വായനശാലാ സ്വ‌പ്നം യാഥാർത്ഥ്യമാ ക്കിയ ദേശപോഷിണിയു ടെ ആദ്യസാരഥി. അതും സ്വന്തം കെട്ടിടം നിർ മ്മിച്ച് ഒരു വഴികാട്ടിയായി. ദേശപോഷിണിയു ടെ ആരംഭകാലം ഇല്ലായ്‌മകളുടെയും ബുദ്ധിമു ട്ടുകളുടെതുമായിരുന്നു. അങ്ങേയറ്റം കർമ്മശേ ഷിയും ധീരതയും സഹനവും കൊണ്ട് അതി നെ തരണം ചെയ്യാനാവൂ. പി. കെ. കുഞ്ഞിരാ മൻ അതു ചെയ്തു.

പൊതു പ്രവർത്തനത്തിന്റെഉജ്വലമാതൃക അദ്ദേഹം പിൻഗാമികൾക്ക് കാണിച്ചു കൊടുത്തു. ദേശപോഷിണിയുടെ വളർച്ചക്ക് പിന്നിലുള്ള ശക്തി അങ്ങിനെയുള്ളവരായിരുന്നു. യൂറോപ്യൻ കമ്പനിയിലെ കാഷ്യറായി പ്രവർത്തിച്ചിരുന്നഅദ്ദേഹം പണം കൈകാര്യം ചെയ്‌തിരുന്നതിലും കണക്കുകൾ സൂക്ഷിക്കുന്നതിലും കാണിച്ചിരുന്ന നിഷ്‌കർഷ പ്രശംസനീയമായിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ ജീവിതത്തിൽ തനിക്ക് ഉണ്ടായിരുന്നസ്വാധീനം ദേശപോഷിണിക്കുവേണ്ടി പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. പി. കെ. കുഞ്ഞിരാമൻ്റെ വേർപാട് ആകസ്മികമായിരുന്നു.