Prominent Personalities
Drama
Library&Reading Room
Desaposhini Public Library- Calicut
Just another WordPress site
Famous Malayalam film and theatre actor Kunhandy’s big break came with Desaposhini’s B.A. Mayavi. He acted as a sepoy in this drama which became an instant success.Soon he stamped his authority in the theatre movement in Malabar by setting a new trend in stage acting. He propogated his style through N P Chellappan Nair’s ‘Idiyum Minnalum’ and ‘Minnal Prayanam’ which desaposhini staged in 1945 and 1950 respectively. Later in 1952 he acted in T N Goviraman nair’s ‘Akavum Puravum’. Ever since that Kunjhandy was a part of Desaposhini’s theatre arts. It was only after nearly three decades of high profile courtship with the theater movement in the state, that he tried his hands in films.In 1988, when B.A Mayavi was re-staged by desaposhini as part of its 50th anniversary, Kunjhandy who was in bad health still managed to see the drama held at St. Joseph’s Devagiri college, Kozhikode. Theatre playwright-director, A. Ratnakaran of desaposhini who directed B.A Mayavi in1988 remembers the talent and dedication personified by the great actor Kunjhandy was.
എം. കുഞ്ഞാണ്ടി
മലയാള നാടകവേദിയ്ക്ക് കോഴിക്കോടിൻ്റെ അതുല്യ സംഭാവനയായിരുന്നു എം. കുഞ്ഞാണ്ടി. അസാധാരണവും അയത്ന ലളിതവുമായ അഭി നയശൈലിയിലൂടെ നാടകത്തിന് അദ്ദേഹം നൽകിയ വ്യാകരണ വിശുദ്ധിയും അരങ്ങിനു നൽകിയ ദൃശ്യസൗന്ദര്യവും അന്യാദൃശമായിരു ന്നു. ജന്മസിദ്ധമായി ലഭിച്ച അഭിനയ മികവും അ നുയോജ്യമായ ആകാരവടിവും ഘനഗംഭീരമായ ശബ്ദമാധുര്യവും നാടക രംഗത്ത് അദ്ദേഹ ത്തെ ചരിത്രത്തിൻ്റെ ഭാഗമാക്കി. ദേശപോഷിണിയും ആണ്ടിയേട്ടനും പരസ്‌പര പൂരകങ്ങളായിരുന്നു. വായനശാലയ്ക്കുവേണ്ടി തിക്കോടി യനും ഉറൂബും മറ്റു പ്രഗ്‌ത്ഭമതികളും എഴുതിയ നാടകങ്ങളിലെ കഥാ പാത്രങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട്, ഈ സാംസ്‌കാരിക സ്ഥാപന ത്തിന്റെ കലാ പെരുമയെ അദ്ദേഹം കേരളത്തിൻ്റെ സർഗ്ഗാത്മക മന സ്സിൽ അനശ്വരമാംവിധം അടയാളപ്പെടുത്തി. ലോകപ്രശസ്ത ഗ്രീക്ക് നാടകമായ ‘ഈഡിപ്പസ്സ്’ സർവ്വ സന്നാഹങ്ങളോടും കൂടി അരങ്ങിലെത്തിച്ചുകൊണ്ടു ദേശപോഷിണി നടത്തിയ സാഹസികമായ പരീ ക്ഷണവും അതിൽ കുഞ്ഞാണ്ടി എന്ന നടൻ നട ത്തിയ ഉജ്ജ്വലമായ പ്രകടനവും അവിസ്‌മരണീ യമായിരുന്നു. ഈ വിശ്വോത്തര കലാസൃഷ്ടി കേരളം അനുഭവിച്ചറിഞ്ഞതും ഈ വലിയ കലാ കാരനിലൂടെയായിരുന്നു. അദ്ദേഹത്തോടൊപ്പം ദേശപോഷിണിയും കേരളത്തിൽ നിറഞ്ഞുനി ന്ന നാളുകളായിരുന്നു അത്. അരനൂറ്റാണ്ടിലേ റെക്കാലം അരങ്ങിലും വെള്ളിത്തിരയിലും അ ദ്ദേഹം മിന്നിത്തിളങ്ങി.
ടാഗോറിന്റെ കാബൂളിവാല, പുഷ്പവൃഷ്‌ടി യിലെ ശ്രീരാമൻ, തീകൊണ്ടു കളിക്കരുത്, ജീ വിതം തുടങ്ങിയ നാടകങ്ങളിലെ കഥാപാത്ര ങ്ങൾ – ആണ്ടിയേട്ടൻ നിറഞ്ഞാടിയ വേഷങ്ങൾ നിരവധിയായിരുന്നു. നാടകപ്രേമികൾ അവയെ ല്ലാം സഹർഷം ഏറ്റുവാങ്ങുകയും ചെയ. കേ ന്ദ്രകലാസമിതിയുടേതടക്കം അഭിനന്ദനങ്ങളും അംഗീകാരങ്ങളുമായി അദ്ദേഹത്തെ തേടിയെ ത്തിയ അവാർഡുകൾ നിരവധിയാണ്. നാടക ത്തിൽ മാത്രമല്ല സിനിമയിലും സീരിയലുകളി ലുമൊക്കെ വേറിട്ട അഭിനയ ശൈലിയിലൂടെ ശ്ര ദ്ധേയനാകുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
എം. കുഞ്ഞാണ്ടി പ്രശസ്‌തനായ ഒരു നടൻ മാത്രമായിരുന്നില്ല. സാധാരണ ജനങ്ങളുടെ കാ ര്യങ്ങളിൽ അവരോടൊപ്പം നിന്ന സാമൂഹ്യ പ്ര വർത്തകൻ, കുതിരവട്ടം മനോരോഗ ആശുപ ത്രിയിലെ മനോരോഗികളുടെ പ്രശ്‌നങ്ങളിൽ കാരുണ്യപൂർവ്വം ഇടപെട്ടിരുന്ന സഹൃദയൻ, അ ഭിനയ വിദ്യാർത്ഥികളുടെ ഗുരുനാഥൻ എന്നി ങ്ങനെ സാമൂഹ്യ ജീവിതത്തിൻ്റെ ഭാഗംകൂടിയാ യിരുന്നു അദ്ദേഹം. തിക്കോടിയൻ്റെ രചനയി ലും കുഞ്ഞാണ്ടിയുടെ അഭിനയത്തികവിലും ദേശപോഷിണി സമ്പുഷ്‌ടമാക്കിയ നാടകങ്ങൾ നിരവധിയാണ്. യാദൃശ്ചികതയാവാം; തിക്കോ ടിയൻ ദേശപോഷിണിക്കുവേണ്ടി അവസാനമാ യി എഴുതിയതും എം. കുഞ്ഞാണ്ടി ദേശപോഷി ണിക്കുവേണ്ടി അവസാനമായി അഭിനയിച്ചതും ഒരേ നാടകം – “പ്രിയപ്പെട്ട അമ്മേ’. അത് തീഷ്ണമായ ഓരോർമ്മയാണ്.