O. Choyikutty-the unsung hero

When it comes to anything related to the history of desaposhini, no one other than O.Choyikutty deserves to be mentioned first. Beginning from the initial setting up of this library, O.C (as the library members lovingly call him) was a strong presence and influence of desaposhini. From small things as collecting newspapers and gathering furtinure for the library at its nascent stage, O.C was also in the forefront of theatre and various other big socio-cultural activities. During those days when group activities ruled the roost — unlike today’s segmented activities — O.C had played big roles – even of that of a theatre director for many dramas which were staged here.

ഒ. ചോയിക്കുട്ടി

ദേശപോഷിണിക്ക് വിത്ത് പാകിയവരിൽ മുമ്പിലായിരുന്നു ഒ. ചോയിക്കുട്ടി എന്ന ഒ.സി.യേട്ടൻ. അതിന് വെള്ളവും വളവും നൽകി പരിപാലിക്കുന്നതിൽ ശുഷ്‌കാന്തി കാണിക്കുകയും അത് വളർന്ന് പന്തലിച്ച് ദേശമാകെ തണൽ വിരിച്ച് നിൽക്കുന്നത് കണ്ട് കണ്ണടയുകയും ചെയ്തു‌ ഒ.സി. യേട്ടൻ. 1936 ൽ കുതിരവട്ടം അങ്ങാടിയിൽ ഒരു വായനശാല സ്ഥാപിക്കാനുള്ള ആശയം അവത രിപ്പിച്ചു. വായനശാലക്കു പറ്റിയ സ്ഥലം കണ്ടുപിടിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ പൗരപ്രമുഖരെ മുന്നിൽ നിർത്തി സ്ഥാപക കമ്മിറ്റി രൂപീകരിക്കുകയും സ്ഥലമുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം വിട്ടു കിട്ടാൻ വേണ്ട പ്രവർത്തനങ്ങൾക്ക് ചു ക്കാൻ പിടിക്കുകയും ചെയ്‌തു. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ മുന്നോ ട്ടു പോയി. അപ്പോഴും ഒ.സി. യേട്ടൻ മുൻനിരയിലുണ്ടായിരുന്നില്ല.

വായനശാല ഉദ്ഘാടനം കഴിഞ്ഞ് സ്ഥാപക സെക്രട്ടറി എം. പാച്ചൻ രാജി വെച്ചശേഷമാണ് ഒ.സി.യേട്ടൻ സെക്രട്ടറിയാവുന്നത്. 1938 ആഗസ്ത് 21 ന് തുടർന്ന് 1969 വരെയുള്ള കാലഘട്ടങ്ങളിൽ 15 വർഷക്കാലം ജന റൽ സെക്രട്ടറിയായി. പിന്നീട് വൈസ് പ്രസിഡണ്ട്, മുഖ്യ ഉപദേഷ്ടാ വ് എന്നീ സ്ഥാനങ്ങളിൽ തുടർന്നു.

ഒരു വായനശാല സാർത്ഥകമാക്കുന്നതിൽ ഒ.സി.യുടെ പങ്ക് നിസ്തുലമായിരുന്നു. നിശാപാഠശാല, ഹിന്ദി പഠനം തുടങ്ങിയവയിലൂടെ ജനങ്ങളെ സാക്ഷരരാക്കി. ദേശപോഷിണി വാർഷികങ്ങളിൽ അകലെ നിന്നുള്ള പ്രഗത്ഭ വ്യക്തികളെ കൊണ്ടുവരാനുള്ള ആശയം ഒ.സിയു ടെതായിരുന്നു. വാഗ്‌ഭടാനന്ദൻ, സ്വാമി ബ്രഹ്മവ്രതൻ, ജി. ശങ്കരകുറുപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, വെണ്ണിക്കുളം ഗോപാലകുറുപ്പ്, എം. പി. മന്മഥൻ, മഹാകവി വള്ളത്തോൾ, പൊൻകുന്നം വർക്കി, വി.ടി. ഭട്ട തിരിപ്പാട് തുടങ്ങിയവരായിരുന്നു അക്കാലത്തെ വാർഷികങ്ങളിൽ ക്ഷ ണിക്കപ്പെട്ടിരുന്നത്. വാർഷികാഘോഷങ്ങളിൽ സ്വന്തമായി നാടകം അവതരിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു. വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സൂക്ഷ്‌മത പുലർത്തി. സാമ്പത്തിക കാര്യങ്ങളിൽ കണിശത കാണിച്ചു. പുതിയ പ്രവർത്തകരെ കൊണ്ടുവ രുന്നതിൽ പ്രത്യേക താൽപ്പര്യമെടുത്തു. കൃത്യമായ പ്രവർത്തന സം വിധാനം-ഒ.സി. യേട്ടൻ്റെ പ്രവർത്തനത്തിലെ മുഖമുദ്രയായിരുന്നു. 1964 രജത ജൂബിലി ആഘോഷിക്കുമ്പോഴും 1988 ൽ സുവർണ്ണ ജൂബി ലി ആഘോഷിക്കുമ്പോഴും ജനറൽ കൺവീനറായിരുന്നു. കേരളഗ ന്ഥശാലാ സംഘത്തിൻ്റെ ആദ്യകാലത്ത് ഇ.രാമൻമേനോൻ, മധുരവ നം കൃഷ്ണ‌കുറുപ്പ്, എ.ബാലഗോപാൽ എന്നിവർക്കൊപ്പം ഗ്രന്ഥശാലാ സംഘം പ്രവർത്തനത്തിൽ സജീവമായിരുന്നു.

നാടകചരിത്രത്തിലില്ലാത്ത നാടകപ്രവർത്തകൻ:

ഒരു നാടകത്തിൽ മുഖം കാണിക്കുന്നതോടെ നാടകക്കാരനായി തീരുന്ന നാടകവേദി. നാടകചരിത്രം ചികഞ്ഞുനോക്കുന്നവർക്ക് ഒ. സി.യെ കണ്ടെത്താനാവില്ല.

തമിഴ് നാടകങ്ങളും പുരാണനാടകങ്ങളും വെള്ളരി നാടകങ്ങളും അരങ്ങു വാണകാലത്താണ് പുതുമയുള്ള നാടകങ്ങളുമായി ദേശ പോഷിണി വാർഷികങ്ങൾ ശ്രദ്ധേയമായത്. ഇതിനു പിന്നിലുള്ള പ്രേരണ ഒ.സിയായിരുന്നു. ദേശപോഷിണി അവതരിപ്പിച്ച നിരവധി നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചത് ഒ.സി. യായിരുന്നു. എന്നാൽ ഒരിടത്തും അദ്ദേഹത്തിന്റെ പേര് കാണിച്ചില്ല. സംവിധാനം ദേശപോഷിണി എന്നായിരുന്നു വെച്ചത്. എം. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്ക്‌കരൻ, ബാലൻ.കെ.നായർ, കുതിരവട്ടം പപ്പു, കെ.പി. ഉമ്മർ, നെല്ലിക്കോട് കോമളം, വാസു പ്രദീപ്, വിലാസിനി, ശാന്താദേ വി, സാവിത്രി, എം.സി. പ്രിയദത്ത, ലീല തുട ങ്ങിയ നടീനടന്മാർ അഭിനയിച്ച നാടകങ്ങളുടെ സംവിധാനവും ഒ.സി. നിർവ്വഹിച്ചിട്ടുണ്ട്. സ്ക്രി പ്റ്റ്, തെരഞ്ഞെടുപ്പ്, നടീ-നടന്മാരെ നിശ്ചയി ക്കൽ, നോട്ടീസ് തയ്യാറാക്കൽ, ചിലവുകണക്കു കളുടെ സൂക്ഷ്‌മപരിശോധന ഇക്കാര്യത്തിൽ അതീവ കണിശത കാണിച്ചിരുന്നതിനാൽ പല പ്പോഴും നാടകപ്രവർത്തകരുടെ അപ്രീതിയും സമ്പാദിച്ചിരുന്നു. നാടകചരിത്രത്തിലില്ലാതെ പോയതിന് അതും കാരണമായേക്കാം.

ജീവിതരേഖ:

ജനനം : 1911 ജൂലായ് 1

പഠനം : മലബാർ കൃസ്‌ത്യൻ കോളേജ്

പ്രവർത്തനം : ഫുട്ബോൾ കളിക്കാരനും ഹിന്ദി പ്രചാരകനും

തൊഴിൽ : പിയേഴ്‌സ് ലസ്ലിയിൽ ക്ലാർക്ക്, വിന യാ ബാങ്ക് മാനേജർ

നിര്യാണം : 2002 ഫെബ്രുവരി 16