സഞ്ജയൻ സ്മൃതി

ദേശപോഷിണി പബ്ലിക്‌ ലൈബ്രറി സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ മലയാള ഹാസ്യസാഹിത്യം സഞ്ജയൻ കൃതികളിൽ എന്ന വിഷയത്തിൽ ചര്ച്ച നടത്തുന്നു. സാഹിത്യ സമിതിയുടെ പ്രതിമാസ കൂട്ടായ്മ ആണ് പരിപാടി നടത്തുന്നത്. 28-06-2015 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ വി.വി പ്രഭാകരൻ വിഷയം അവതരിപ്പിക്കും

പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം -പിരിച്ചുവിടൽ

ദേശപോഷിണി പബ്ലിക്‌ ലൈബ്രറി പ്ലാറ്റിനം ജൂബിലി സ്വാഗതസംഘത്തിന്റെ  പിരിച്ചുവിടൽ യോഗം  27-10-2013  ഞായർ  വൈകുന്നേരം  4 മണിക്ക്   ലൈബ്രറി  ഹാളിൽ  ചേരുന്നതാണ് .

അര്ധവാര്ഷിക പൊതുയോഗം

ലൈബ്രറി  അംഗങ്ങളുടെ  അര്ധവാര്ഷിക പൊതുയോഗം  2013  ഒക്ടോബർ  27 ന്  ഞായറാഴ്ച  വൈകുന്നേരം  5 മണിക്ക്  വായനശാല ഹാളിൽ  ചേരുന്നതാണ് . യോഗത്തിൽ പങ്കെടുക്കാൻ  അഭ്യര്ത്തിക്കുന്നു . കാര്യപരിപാടികൾ  മിനുട്സ് അര്ധവാര്ഷിക റിപ്പോർട്ടും  കണക്കും ലൈബ്രറി പരിശോധന റിപ്പോർട്ട് പ്രമേയങ്ങൾ മറ്റുകാര്യങ്ങൾ   യോഗത്തിലേക്കുള്ള  പ്രമേയങ്ങളും  ചോദ്യങ്ങളും 20-10-2013 ന്  മുമ്പായി  അയച്ചുതരേണ്ടാതാണ് പി .കെ  പ്രകാശൻ                               […]

കുട്ടികളുടെ പൂക്കളമത്സരം 2013

ഭീമ ബാലസാഹിത്യ പുരസ്‌കാര സമിതിയും ദേശപോഷിണി പബ്ലിക്‌ ലൈബ്രറി ബാലവേദിയൂം സംയുക്തമായി സംഘടിപ്പിച്ച   കുട്ടികളുടെ  ജില്ലാതല  പൂക്കള  മത്സരത്തിൽ  അയൽ പക്കവേദി   കുതിരവട്ടം സൌത്ത്  ഒന്നാം സ്ഥാനവും  അക്ഷയകുമാറും  സംഘവും രണ്ടാം സ്ഥാനവും  പാർത്ഥ സാരഥി     റസിഡന്റ്റ് സ്  അസോസിയേഷൻ  മൂന്നാം  സ്ഥാനവും  നേടി . ഭീമ ജുവല്ലറി  പാർട്ണർ  ബി ഗിരിരാജ്  സമ്മാനദാനം  നിർവഹിച്ചു .എം .വിശ്വനധാൻ, കെ.ഇ. ബാലകൃഷ്ണൻ , എം .ടി . സേതുനാഥ് ,പൂനൂർ  കരുണാകരൻ .ടി […]

സുവനീര് പ്രകാശനം ചെയ്തു

ദേശപോഷിണി പ്ലാറ്റിനം ജൂബിലി ആഘോഷത്തിനെ്‌റ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്‌റെ പ്രകാശനം എം.പി വീരേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു. ദല്‍ഹി ലൈബ്രറി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പി.ജയരാജന്‍ ഏറ്റുവാങ്ങി. ബി.ഗിരിരാജ്‌ അധ്യക്ഷത വഹിച്ചു.ചേമ്പില്‍ വിവേകാനന്ദന്‍, ടി.കെ സുജാത എന്നിവര്‍ സംസാരിച്ചു.പ്‌ി.കെ. പ്രകാശന്‍ സ്വാഗതവും പൂനൂര്‍ കരുണാകരന്‍ നന്ദിയും പറഞ്ഞു

കുട്ടികളുടെ പൂക്കള മത്സരം

ഭീമ ബാലസാഹിത്യ പുരസ്‌കാര സമിതിയും ദേശപോഷിണി പബ്ലിക്‌ ലൈബ്രറി ബാലവേദിയൂം സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പൂക്കള മത്സരം 15-09013 ഞായറാഴ്‌ച രാവിലെ 9 മണി മുത്‌്‌്‌്‌ 11 മണി വരെ ദേശപോഷിണി കമ്മ്യൂണിറ്റി ഹാളില്‍്‌ ( കുതിരവട്ടം ) 1 – ാം സമ്മാനം 4000 രൂപ 2 – ാം സമ്മാനം 3000 രൂപ 3 – ാം സമ്മാനം 2000 രൂപ പ്രോത്സാഹന സമ്മാനം 1000 രൂപ പങ്കെടുക്കുന്ന മുഴുവന്‍ ടീമിനും സമ്മാനo നിബന്ധനകള്‍ […]

Free Computer Classes

Desaposhini public library has started a computer training center to impart free training classes   especially for ladies and senior citizen. Center will give five day basic course on computer operations and course will generally covered on fundamentals of computer, browsing, chatting, emailing etc. There will be an advance course on interested  participant  which will cover […]

സമാപനസമ്മേളനം

ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ (പ്ലാറ്റിനം) സമാപനസമ്മേളനം .കെ. രാഘവന്‍ എം.പി  ഉദ്ഘാടനംചെയ്തു. നവമാധ്യമങ്ങളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സാംസ്‌കാരിക-സാഹിത്യരംഗത്ത് പ്രധാന ഘടകമായിട്ടുണ്ടെന്ന് എം.കെ. രാഘവന്‍ എം.പി. അഭിപ്രായപ്പെട്ടു.വായനശാലകള്‍ പ്രദേശത്തിന്റെ ചരിത്രമാണെന്നും അവ തലമുറകളുടെ മനസ്സിനെ ആവേശിച്ച പ്രസ്ഥാനമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കോളനിവാഴ്ചയുണ്ടായ രാജ്യങ്ങളില്‍ മാതൃഭാഷയ്ക്ക് അവഗണന ഉണ്ടാകുന്നതായും മാതൃഭാഷയ്ക്ക് വൈകാരികതലങ്ങളെയും ബോധമണ്ഡലങ്ങളെയും സ്വാധീനിക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈബ്രറിയുടെ പുതിയ വെബ്‌സൈറ്റും എം.പി. ഉദ്ഘാടനം ചെയ്തു.. ജില്ലാ ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി […]

വനിതാ സമ്മേളനം

ദേശപോഷിണി വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനവരി 5ന്‌ വനിതാ സമ്മേളനം നടത്തി. പരിപാടിയില്‍ ശ്രീമതി ഖദീജ മുംതാസ്‌ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ശ്രീദേവി കക്കാട്‌്‌ അധ്യക്ഷത വഹിച്ചു. വി. പി. ലീലാവതി ടീച്ചര്‍ സ്വാഗതവും കുമാരി അനുഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ദേശപോഷിണിയുടെ കലാസമിതിയുടെ പുഷ്‌പവൃഷ്ടി എന്ന നാടകം അവതരിപ്പിച്ചു.1960കളില്‍ തിക്കോടിയന്‍ രചിച്ച്‌, ദേശപോഷിണിയുടെ കലാസമിതി അവതരിപ്പിച്ച ഈ പുരാണനാടകം എ. രത്‌നാകരന്‌റെ സംവിധാനത്തിലാണ്‌ സമിതി പുനരാവിഷ്‌കരിച്ചത്‌

റസിഡന്‍സ്‌ അസോസിയേഷന്‍ സംഗമം

ദേശപോഷിണി വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ജനവരി 4ന്‌ റസിഡന്‌റസ്‌ അസോസിയേഷനുകളുടെ കലാസംഗമം നടത്തി. പരിപാടിയില്‍ എ.പി കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്‌ മേയര്‍ പ്ര. പ്രേമജം പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി. ബി. മുരളീബാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പൂനൂര്‍ കരുണാകരന്‍ സ്വാഗതവും ടി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ അസോസിയേഷനുകള്‍ നയനാനന്ദകരമായ വിവിധ പരിപാടികള്‌ അവതരിപ്പിച്ചു.തുടര്‍ന്ന്‌ ദേശപോഷിണിയുടെ കലാസമിതി, എ. രത്‌നാകരന്‍ […]